കേരളത്തിന്‍റെ കണ്ണീര്‍ മഴ തോരട്ടെ , പുലരി പിറക്കട്ടെ… അന്നേ ഡ്രാമ ട്രൈലര്‍ റിലീസ് ചെയ്യുന്നുള്ളൂ

സംസ്ഥാനം മഴക്കെടുതിയിൽ. കേരളത്തിലെ ജനങ്ങൾ മഴക്കെടുതികളില്‍ കേരളം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ ഡ്രാമയുടെ ട്രെയിലര്‍ റിലീസ് മാറ്റി വെയ്ക്കുകയാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് എട്ടു മണിക്ക് മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഡ്രാമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.സിനിമയുടെ റിലീസ് തിയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടില്ല. ഡ്രാമ ഓണച്ചിത്രമായി തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.
മഴക്കെടുതികളില്‍ കേരളം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ ഡ്രാമയുടെ ട്രെയിലര്‍ റിലീസ് മാറ്റി വെയ്ക്കുകയാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് എട്ടു മണിക്ക് മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഡ്രാമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അതിന് ശേഷമാണ് കേരളത്തില്‍ എല്ലായിടത്തും ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായി മഴ പെയ്തത്. ഈ സാഹചര്യത്തിലാണ് ഡ്രാമയുടെ ട്രെയിലര്‍ റിലീസ് മാറ്റി വെച്ചിരിക്കുന്നത്.രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, നിരഞ്ജ് മണിയന്‍പിള്ള രാജു, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്ത്, അരുന്ധതി നാഗ്, ബേബി ലാറ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സ് യു.കെ.യുടെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പനാണ്.ഡ്രാമയുടെ ഒഫീഷ്യല്‍ ടീസര്‍ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സ്വീകാര്യത നേടിയിരുന്നു. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം നടന്നത്.

മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Comments are closed.