അവാ‍ർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിനു ലഭിച്ച പുരസ്കാര തുക അണിയറ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി.
ചിത്രത്തിന്റെ നിർമാതാക്കളായ അലക്സാണ്ടർ മാത്യൂ, സതീഷ് മോഹന്‍ എന്നിവരും സംവിധായകനായ രഞ്ജൻ പ്രമോദും ചേർന്നു മന്ത്രി വി എസ് സുനിൽകുമാറിനു തുക കൈമാറുകയായിരുന്നു. രണ്ടുലക്ഷം രൂപയാണ് മന്ത്രിക്കു കൈമാറിയത്.
.

തീയറ്ററുകളിൽ മികച്ച വിജയം കൈവരിച്ച രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിന് ജനപ്രിയ ചിത്രം, മികച്ച കലാമൂല്യമുള്ള സിനിമ എന്നീ പുരസ്കാരങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്‍റേതായി ലഭിച്ചത്. നാട്ടിൻ പുറത്തുകാരനായ ഒരു ക്രിക്കറ്റ് പ്രേമിയായി ബിജു മേനോൻ എത്തിയ ചിത്രമായിരുന്നു രക്ഷാധികാരി ബൈജു ഒപ്പ്

BUY NOW ON AMAZON

Comments are closed.