നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു : 31 ന് ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റി വച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ നാളെ ( വ്യാഴാഴ്ച്ച ) അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത് .

പ്രളയത്തിൽ ഇന്ന് മാത്രം സംസ്ഥാനത്ത് 24 പേർ മരിച്ചു. പ്രളയത്തിൽ അകപ്പെട്ട് ഏഴുപേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട് . പതിനാലു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം സ്കൂളുകളിൽ ഓഗസ്റ്റ് 31 ന് ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റി വച്ചു . പ്രളയത്തിൽ പല സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതിനെ തുടർന്നാണ് പരീക്ഷ മാറ്റി വച്ചതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

- Advertisement -

 

Comments are closed.