ബിജു മേനോന്‍ ചെങ്കല്‍ രഘുവായി എത്തുന്ന പടയോട്ടം റിലീസ് മാറ്റി വച്ചു

കനത്ത മഴയും പ്രളയവും കേരള ജനതയെ ആകമാനം ദുരിതകയത്തിലാക്കി കഴിഞ്ഞു. ഈ ദുരിതപെയ്ത്ത് സിനിമാ മേഖലയെ അടക്കം ബാധിച്ചിരിക്കുന്നു. നിരവധി ചിത്രങ്ങളുടെ ചിത്രീകരണം മഴ കാരണം നിര്‍ത്തിവച്ചിട്ടുണ്ട്. മഴ ഇനിയും തുടര്‍ന്നാല്‍ അവ ഓണം റിലീസുകളേയും ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ബിജു മേനോന്‍ ചിത്രം പടയോട്ടം 17ന് തിയറ്ററിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത് .എന്നാല്‍ പ്രളയവും പേമാരിയും ദുരിതം വിതച്ചതോടെ റിലീസ് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. പുതുക്കിയ റിലീസ് തീയതി പിന്നീട് അറിയിക്കും.

- Advertisement -

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റഫീക്ക് ഇബ്രാഹിമാണ്. ബിജു മേനോന്‍ ചെങ്കല്‍ രഘു എന്ന കഥാപാത്രമായി എത്തുന്ന പടയോട്ടം ഒരു ഗ്യാങ്‌സ്റ്റര്‍ കോമഡി ചിത്രമാണ്. ബജു മേനോനൊപ്പം രവി സിംഗും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു

 

Comments are closed.