ലേഡി സൂപ്പര്‍സ്റ്റാറല്ല; അതുക്കും മേലെയാണ് നയൻ‌താര 

ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ കൊലമാവ് കോകില തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ നായകന്‍മാരുടെ ചിത്രങ്ങള്‍ ആറ് മണിക്ക് റിലീസും ഷോയും ഉണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യയുടെ ചരിത്രത്തിലാധ്യമായി ഒരു നായികയുടെ ചിത്രം രാവിലെ ആറ് മണിക്ക് റിലീസ് ചെയ്യുകയാണ്.

അപൂര്‍വ്വ നേട്ടം ആണ് കൊളമാവ്‌ കോകിലയിലുടെ നയൻ‌താര സ്വന്തമാക്കിയിരിക്കുന്നത് . ഓഗസ്റ്റ് 17 ആണ് ചിത്യ്രം തീയേറ്ററുകളിൽ എത്തുന്നത് .നെല്‍സണ്‍ ദീലീപ് കുമാര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ നയന്‍സിനൊപ്പമുള്ളത് യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍ തുടങ്ങിയവരാണ്.

Comments are closed.