വെള്ളം കഴുത്തറ്റമെത്തി ; ധര്‍മജനും കുടുംബവും വഞ്ചിയില്‍ ഭാര്യ വീട്ടിലേക്ക് രക്ഷപ്പെട്ടു

കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കൊച്ചിയിലുള്ള വീട്ടില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം ധര്‍മജന്റെ ഒരു വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീട്ടില്‍ കഴുത്തറ്റം വെള്ളമാണെന്നും അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും ധര്‍മജന്‍ പറഞ്ഞു. സമീപപ്രദേശത്തെ പ്രളയബാധിതരെ സഹായിക്കാന്‍ ധര്‍മജനും മുന്‍പന്തിയിലുണ്ടായിരുന്നു.

പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിട്ടു പ്രതികരിക്കുന്നില്ല. രണ്ടു നില വീടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും ഇതു പരമാവധി ഷെയര്‍ ചെയ്ത് രക്ഷിക്കണമെന്നും ധര്‍മജന്‍ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.താനും കുടുംബവും ഇപ്പോള്‍ സുരക്ഷിതനാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ധര്‍മജനിപ്പോള്‍. ഭാര്യയുടെ വീട്ടിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി’. ധര്‍മജന്‍ പറഞ്ഞു.

Comments are closed.