വ്യാജസന്ദേശങ്ങളയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: ദുരന്തങ്ങള്‍ക്കിടയിലും വ്യാജപ്രചരണങ്ങള്‍ക്ക് കുറവില്ല. അത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. മുല്ലപ്പെരിയാര്‍ ഡാം ഏതുസമയത്തും പൊട്ടുമെന്നുമുള്ള വ്യാജസന്ദേശങ്ങള്‍, ശബ്ദസന്ദേശങ്ങളടക്കം നേരത്തേ പ്രചരിച്ചിരുന്നു. അത്തരം വ്യാജസന്ദേശങ്ങളുടെ ഉറവിടം സൈബര്‍ സെല്‍ അന്വേഷിച്ചു വരികയാണെന്ന് സൈബര്‍ ഡോം മേധാവി ഐ.ജി മനോജ് എബ്രഹാം അറിയിച്ചിട്ടുണ്ട്.

പരിഭ്രാന്തരായിരിക്കുന്ന ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നതാണ് ഇത്തരം സന്ദേശങ്ങള്‍. ഈ സാഹചര്യം കണക്കിലെടുത്താണ് പൊലീസിന്‍റെ താക്കീത്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments are closed.