പ്രളയം : ഭൂരിഭാഗം ട്രെയിനുകളും സര്‍വീസ് റദ്ദാക്കി

തിരുവനന്തപുരം: മഴ രൂക്ഷമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച കേരളത്തിലെ ഭൂരിഭാഗം ട്രെയിനുകളും സര്‍വീസ് നടത്തില്ല. പാസഞ്ചര്‍ ഉള്‍പ്പെടെ മിക്ക ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി എറണാകുളത്തേക്കും എറണാകുളത്ത് നിന്നും ഷൊര്‍ണൂര്‍ വഴി പാലക്കാട്ടേക്കുമുള്ള ട്രെയിനുകള്‍ ഓടുന്നത് വെള്ളിയാഴ്ച വൈകിട്ട് നാല് വരെ നിര്‍ത്തി വച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കുന്നതും നിര്‍ത്തിവച്ചു.

തിരുവനന്തപുരം എറണാകുളം റൂട്ടില്‍( കോട്ടയം വഴി) വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടികള്‍ ഓടില്ല. എറണാകുളംഷൊര്‍ണൂര്‍ പാലക്കാട് റൂട്ടിലും നാല് മണിവരെ ഓടില്ല. പാലക്കാട് ഷൊര്‍ണൂര്‍,ഷൊര്‍ണൂര്‍കോഴിക്കോട് റൂട്ടിലും വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടി സര്‍വീസ് ഉണ്ടാവില്ല.തിരുവനന്തപുരംഎറണാകുളം(ആലപ്പുഴ വഴി),തിരുവനന്തപുരംതിരുനെല്‍വേലി( നാഗര്‍കോവില്‍ വഴി) റൂട്ടുകളില്‍ വേഗം നിയന്ത്രിച്ച് തീവണ്ടികള്‍ ഓടും.

ട്രാക്കിലേക്ക് വെള്ളം കയറിയ സാഹചര്യത്തില്‍ അങ്കമാലിക്കും ആലുവക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തി വിടുന്നത് താത്കാലികമായി നിര്‍ത്തിവച്ചു. ബുധനാഴ്ച ഹൂബ്ലിയില്‍ നിന്ന് പുറപ്പെട്ട ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനില്‍ ഓട്ടം നിര്‍ത്തും. കാരക്കലില്‍ നിന്നും പുറപ്പെട്ട കാരക്കല്‍-എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷന്‍ വരെ മാത്രമേ ഓടുകയുള്ളു.

Comments are closed.