കേരളത്തിന് സഹായമെത്തിക്കാന്‍ ക്യാമ്പയിനുമായി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്

- Advertisement -

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായം നൽകാൻ അന്യഭാഷയില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സഹായം നല്‍കുമെന്ന് നടന്‍ സിദ്ധാര്‍ത്ഥ് അറിയിച്ചു.

‘എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015 ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താല്‍പര്യരാഹിത്യമാണ് എനിക്ക് ഇവിടെ ഓര്‍മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാള്‍ വലിയ ദുരന്തമാണ് കേരളം അഭിമുഖീരിക്കുന്നത്.

ഈ സമയത്ത് നിങ്ങളുടെ ചെറിയ സഹായങ്ങള്‍ വലിയ സഹായമാകും. അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകും. ദുരന്തത്തെപ്പറ്റി എല്ലാവരിലും അവബോധമുണ്ടായിരിക്കണം. നിങ്ങള്‍ എല്ലാവരും ശബ്ദമുയര്‍ത്തണം. കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കണം.’

#keralaDonationChallenge എന്നൊരു ക്യാമ്പയിന്‍ ഇതിന്റെ ഭാഗമായി സിദ്ധാര്‍ത്ഥ് ആരംഭിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് കൊണ്ടുവരണമെന്നും സിദ്ധാര്‍ത്ഥ്- കൂട്ടിച്ചേര്‍ത്തു. കേരളത്തിനായി നിരവധി ട്വീറ്റുകള്‍ ആണ് സിദ്ധാര്‍ഥ് ട്വിറ്റെറിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളത്തിനായി സിദ്ധാര്‍ത്ഥ്ന്‍റെ ട്വീറ്റ്കളില്‍ പ്രധാനപ്പെട്ടവ

Comments are closed.