- Advertisement -

ഒന്നാം നില മുങ്ങി : സഹായമാഭ്യര്‍ത്ഥിച്ച് നടന്‍ സലീം കുമാറും

പ്രളയക്കെടുതിയിൽപ്പെട്ടു നടൻ സലീം കുമാറും. പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുള്ള സലിം കുമാറിന്‍റെ വീട്ടിലാണ് വെളളം കയറിയത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും സലീം കുമാർ ആവശ്യപ്പെട്ടു.

ഇന്നലെയാണ് വീട്ടിലേക്ക് വെളളം കയറി തുടങ്ങിയത്.ഇതിനെതുടർന്ന് വൈകുന്നേരം മൂന്നോടെ വീടുപേക്ഷിച്ച് പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, വീടിനു സമീപത്തുളള നിരവധിപേർ സഹായം തേടി വീട്ടിലെത്തി. തുടർന്ന് അവർക്കൊപ്പം വീട്ടിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീടിന്‍റെ താഴത്തെ നിലയിൽ മുഴുവനായും വെള്ളം കയറിയിട്ടുണ്ട്.

അതിനാൽ രണ്ടാം നിലയിൽ കയറി നിൽക്കുകയാണ്. കൂട്ടത്തിൽ നിരവധി പ്രായമായ ആളുകളുണ്ടെന്നും സലീം കുമാർ പറഞ്ഞു. രണ്ടാം നിലയിലേക്ക് വെളളം എത്തിയാൽ പിന്നെ ടെറസിലേക്ക് കയറേണ്ടി വരും. എന്നാൽ വീട്ടിലെ ടെറസ് വളരെ ചെറുതാണ്. പോരാത്തതിന് അങ്ങോട്ടേയ്ക്ക് കയറുന്നതിനായി സ്റ്റെയർകേസോ ഒന്നും തന്നെയില്ലെന്നും സലീംകുമാർ അറിയിച്ചു. വെള്ളം ഉയരുകയാണെന്നും എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തകർ എത്തി സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്നലെയും ഇന്നുമായി നിരവധി താരങ്ങൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരുന്നു.

Comments are closed.