കേരളത്തിനു തമിഴ് സിനിമാലോകത്തിന്‍റെ സഹായഹസ്തം

ചെന്നൈ: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായവുമായി നടന്മാരായ വിജയ് സേതുപതിയും ധനുഷും. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും സംഭാവന നല്‍കി.

ധനുഷ് 15 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവുമാണ് സംഭവാന ചെയ്‌തത്. കേരളത്തിന് കഴിയാവുന്ന സഹായം ചെയ്‌തു നല്‍കണമെന്ന് തമിഴ്‌ സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അഭ്യര്‍ഥിച്ചിരുന്നു.10 ലക്ഷം രൂപയാണ് വിശാല്‍ കേരളത്തിന് നല്‍കിയത്.

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ 25 ലക്ഷം രൂപ , താര സഹോദരന്മാരായ സൂര്യ, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 25 ലക്ഷം രൂപ, നടി രോഹിണി 2 ലക്ഷം തുടങ്ങിയവരും ധനസഹായം നല്കിയിട്ടുണ്ട് .നടന്‍ സിദ്ധാര്‍ത്ഥ് 10 ലക്ഷം രൂപ സംഭാവന ചെയ്യുകയും കേരളത്തിലെ പ്രളയത്തെ കുറിച്ച് ദേശീയ ശ്രദ്ധ നേടിയെടുക്കാന്‍ #keralaDonationChallenge എന്നൊരു ക്യാംമ്പയിനും തുടക്കം കുറിച്ചിരുന്നു.

- Advertisement -

Comments are closed.