- Advertisement -

കേരളത്തിന് സണ്ണി ലിയോൺ വക അഞ്ച് കോടി

മുംബൈ: കേരളത്തിന് ദുരിതാശ്വാസവുമായി നടി സണ്ണി ലിയോണ്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയാണ് സണ്ണി ലിയോണ്‍ സംഭാവനയായി നല്‍കിയത്. 

സണ്ണി ലിയോൺ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയപ്പോൾ തടിച്ചുകൂടിയ ആരാധകരെ കണ്ട് സണ്ണി ലിയോൺ പോലും അന്തം വിട്ടു എന്ന തരത്തിലായിരുന്നു ആരാധകബാഹുല്യത്തെകുറിച്ച് ഉയർന്ന ട്രോളുകൾ.എന്നാൽ സണ്ണി ലിയോണിനെ കാണാൻ കാത്ത് കെട്ടി കിടന്നആരാധകരെ ഇനി പഴിക്കരുത് ,സണ്ണി ഒരു സംഭവമാണ് എന്ന് തെളിയിച്ചിരിക്കുവാണ് ഈ കാരുണ്യഹസ്തത്തിലൂടെ.യൂസഫലി, രവിപിള്ള അടക്കമുള്ള ശതകോടീശ്വരൻമാർക്കൊപ്പം എത്തിയിരിക്കുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ തുകയുടെ കാര്യത്തിൽ സണ്ണി ലിയോണും. യുസഫലിയും രവിപിള്ളയും അഞ്ച് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

Comments are closed.