- Advertisement -

‘നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല’ പരിഹസിച്ചവര്‍ക്ക് ദുൽഖറിന്റെ മറുപടി

പ്രളയക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്കായി സഹായ ഹസ്തം നീട്ടിയ താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രളയം കെടുതി അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ദുൽഖറും മമ്മൂട്ടിയും ചേർന്ന് 25 ലക്ഷം നല്‍കിയിരുന്നു. ഇതിനിടയിലും പരിഹസിക്കാനെത്തിയവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍.’നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല’; പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കി ദുല്‍ഖര്‍

എന്നാല്‍, കേരളത്തില്‍ ഈ സമയം ഉണ്ടാകാനാവാത്തതിന്റെ വിഷമം പങ്കുവെച്ച ദുല്‍ഖര്‍ സല്‍മാനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറച്ചു പേര്‍ പരിഹാസവുമായും എത്തിയിരുന്നു. ‘എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും തന്നാലാവുന്നത് ചെയ്യുമെന്നും, രാജ്യത്തിന് പുറത്താണെന്നും ഈ സമയം കേരളത്തില്‍ ഇല്ലാത്തതില്‍ വിഷമം ഉണ്ടെന്നു’മാണ് ദുല്‍ഖര്‍ കുറിച്ചത്. ഇതിനായിരുന്നു സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നത്. 

Comments are closed.