പ്രളയക്കെടുതിയിൽ മണിയുടെ കുടുംബവും

പ്രളയക്കെടുതിയിൽ അകപ്പെട്ട് വലഞ്ഞ നിരവധി സിനിമ താരങ്ങളെ മലയാളികൾ കണ്ടു. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ മറ്റൊരു ദുരന്തം ഉണ്ടായിട്ടില്ല. ജയറാം,ജോജു ജോര്‍ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, മല്ലിക സുകുമാരന്‍, അനന്യ, മുന്ന തുടങ്ങിയവർ പ്രളയക്കെടുതിയിൽ അകപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ മലയാളികളുടെ പ്രിയപ്പെട്ട തരാം കലാഭവൻ മണിയുടെ കുടുംബം മഴക്കെടുതിയിൽ അകപ്പെട്ട് രക്ഷപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ വീട്ടിൽ അകപ്പെട്ട് ദുരിതാനുഭവിക്കുകയായിരുന്നു. ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷമിയും. കേരളം മുഴുവൻ ദുരിതാനുഭവിക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ റോഡിൽ മാത്രമായിരുന്നു പെട്ടന്നായിരുന്നു അത് വലിയ പ്രളയമായി മാറിയതെന്ന് നിമ്മി പറഞ്ഞു.

 അപ്രതീക്ഷിതമായാണ് വെള്ളപൊക്കം കടുത്തത്. രാവിലെയെല്ലാം റോഡ് സൈഡിൽ മാത്രമാണ് വെള്ളം നിറഞ്ഞത്. എന്നാൽ രാത്രിയോടുകൂടി വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നുവെന്ന് നിമ്മി പറഞ്ഞു. കയ്യിൽ ഉള്ള അത്യാവശ്യ വസ്തുക്കളുമായി ഞങ്ങൾ എല്ലാവരും മുകളിലെ നിലയിലേയ്ക്ക് കയറി. പക്ഷേ വെള്ളം ഒന്നും എടുക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു.വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്നുദിവസം അങ്ങനെ കഴിയേണ്ടിവന്നു. വീടിന്റെ രണ്ടാം നില വരെയും വെള്ളം കയറി. ടെറസ്സിലെ സൺ ഷെയ്ഡിലാണ് താമസിച്ചത്. അവസാനം ബോട്ടിലെത്തിയവരാണ് രക്ഷപ്പെടുത്തിയത്.

 ഒരുപാട്പേർ ഇതിനിടെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ അവസരത്തിൽ ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയെന്നും നിമ്മി പറഞ്ഞു. കലാഗ്രഹത്തില്‍ ഞങ്ങള്‍ 17 അംഗങ്ങള്‍ ആണ് ഉണ്ടായിരുന്നത്. അതുപോലെ മറ്റു പല വീട്ടുകളിലും രണ്ടാം നിലയില്‍ കയറി നില്‍ക്കുന്നവര്‍ ഉണ്ടായിരുന്നു. ചാലക്കുടിക്കടുത്ത് സെന്‍റ് ജോണ്‍സ് മെഡിക്കല്‍ അക്കാദമിയില്‍ ഏകദേശം 170 ഓളം കുട്ടികള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. ആ കെട്ടിടവും ഞങ്ങളുടെ കലാഗൃഹവുമെല്ലാം വെള്ളം കൊണ്ട് പോകുമോ എന്ന ഭയപ്പാടിലായിരുന്നു. പേടിച്ചിട്ട് കണ്ണടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലാത്തൊരു ഭീതിജനകമായ നിമിഷങ്ങളായിരുന്നു കഴിഞ്ഞുപോയതെന്ന് നിമ്മി പറഞ്ഞു.

Comments are closed.