- Advertisement -

ദുരിതാശ്വാസം : ഉണ്ണി മേനോന്റെ മാതൃകാപരമായ തീരുമാനം കൈയ്യടി നേടുന്നു

പ്രളയക്കെടുതിയിൽ സംസഥാനം മുഴുവൻ ദുരിതാനുഭവിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയും പേമാരിയും കേരളത്തിൽ വലിയ ദുരന്തമാണ് സൃഷ്ട്ടിച്ചത്. മലയാള സിനിമയിൽ നിന്ന് ദുരിതാശ്വാസത്തിലേക്ക് ലഭിച്ച സഹായം വളരെ വലുതാണ്. കൂടാതെ താരപകിട്ട് മാറ്റിവച്ച് സഹായവുമായി മുന്നോട്ട് വന്നവരാണ് കൂടുതലും. ദുരിതാശ്വാസത്തിലേക്കുള്ള സഹായങ്ങൾ എത്തിച്ചുകൊടുക്കാനും മുന്നിട്ട് ഇറങ്ങിയിരുന്നു സിനിമ രംഗത്തുള്ളവർ. മഴക്കെടുതിയെത്തുടര്‍ന്ന് ഗായകന്‍ ഉണ്ണിമേനോന്റെ മകന്‍ അങ്കൂര്‍ ഉണ്ണിയുടെ വിവാഹം ആര്‍ഭാടങ്ങളിലാതെ. അങ്കൂറും കാവ്യയും തമ്മിലുള്ള വിവാഹം ആര്‍ഭാടങ്ങള്‍ ഇല്ലാതെ ആയിരിക്കുമെന്ന് ഉണ്ണി മേനോന്‍ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

കഴിഞ്ഞ ഒമ്പത് മാസമായി വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ആര്‍ഭാടമായി ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കേരളത്തെ പ്രളയം ബാധിച്ചതോടെ ചടങ്ങുകള്‍ ലളിതമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.സെപ്‌തംബര്‍ ഇരുപതിന് തൃശൂര്‍ ലൂലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്. വിവാഹം അതേ ദിവസം അതേ മുഹൂര്‍ത്തത്തില്‍ ചെന്നൈ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തില്‍ നടക്കും. ചെന്നൈയില്‍ ആര്‍ക്കിടെക്റ്റാണ് അങ്കൂര്‍. കാവ്യ ദുബായിലാണ്.

Comments are closed.