- Advertisement -

പ്ര​ള​യ​ക്കെ​ടു​തി! ഒട്ടുമിക്ക ഓണം റിലീസുകളും മാറ്റി

കൊച്ചി: ഓണത്തിന് തീയറ്ററുകളിൽ എത്താനിരുന്ന പതിനൊന്ന് സി​നി​മ​ക​ളുടെ റിലീസ് തീയതി പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ കാ​യം​കു​ളം കൊ​ച്ചു​ണ്ണി, സേതുവിന്‍റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് ഉൾപ്പടെ പതിനൊന്ന് സിനിമകളുടെ റി​ലീ​സാണ് മാ​റ്റി​യ​ത്.

കേ​ര​ള ഫി​ലിം ചേ​ന്പ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​കൾ യോഗം ചേർന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്.

അ​മ​ൽ നീ​ര​ദി​ന്‍റെ ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം വ​ര​ത്ത​ൻ, ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന തീ​വ​ണ്ടി, വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി, ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന പ​ട​യോ​ട്ടം എ​ന്നി​വ​യാ​ണ് ഓ​ണ​ത്തി​ന് തീയറ്ററുകളിൽ എത്താനിരുന്ന ചിത്രങ്ങൾ. കനത്ത മഴയും പ്രളയവും മൂലം സിനിമകളുടെ റിലീസ് നീട്ടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ബിഗ് സിനിമകൾ റിലീസ് ചെയ്താൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ എത്തില്ലെന്ന് യോഗം വിലയിരുത്തി. പ്രളയക്കെടുതി ഒരുപരിധി വരെ മാറിയ ശേഷം ഓണചിത്രങ്ങൾ ആദ്യം എന്ന നിലയ്ക്കാകും ഇനി റിലീസുകൾ നടക്കുക.

Comments are closed.