പ്രിയദര്‍ശന് മധ്യപ്രദേശ് സർക്കാർ പുരസ്കാരം

മധ്യപ്രദേശ് സര്‍കാരിന്റെ  പരമോന്നത ബഹുമതികളില്‍ ഒന്നായ കിഷോര്‍ കുമാര്‍ പുരസ്കാരം സംവിധായകന്‍ പ്രിയദര്‍ശന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംവിധാനം , തിരകഥ, ഗാനരചന എന്നി  മേഘലകളിലെ സമഗ്രസംഭാവനകള്‍ക്കാണ് കിഷോര്‍ കുമാര്‍ പുരസ്കാരം മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കി പോരുന്നത്.  1997 മുതലാണ്  കിഷോര്‍ കുമാര്‍ പുരസ്കാരം മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കി വരുന്നത്.  ശ്യാം ബെനഗല്‍, ഗുല്‍സാര്‍, ഹൃഷികേശ് മുഖര്‍ജി എന്നിവര്‍  ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ പുരസ്കാരത്തിന് അര്‍ഹാരായിട്ടുണ്ട്. ഹിന്ദി സിനിമാലോകത്തെ പ്രമുഖനും സല്‍മാന്‍ഖാന്റെ പിതാവുമായ സലിം ഖാനാണ് ജൂറി ചെയര്‍മാന്‍. 

Comments are closed.