ഋത്വിക് റോഷനെ​തി​രെ കേസ്

ചെ​ന്നൈ: ബോ​ളി​വു​ഡ് നടൻ ഋത്വിക് റോ​ഷ​നെ​തി​രെ വ​ഞ്ച​നാ കു​റ്റം ചു​മ​ത്തി ചെ​ന്നൈ സി​റ്റി പൊലീ​സ് കേ​സെ​ടു​ത്തു. ആ​ര്‍.​മു​ര​ളീ​ധ​ര​ന്‍ എ​ന്ന വ്യ​ക്തി ന​ല്‍​കി​യ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഋത്വിക് റോ​ഷ​നും മറ്റ് എട്ട് പേർക്കെതിരെയുമാണ് കേസെടുത്തത്. ‘സൂ​പ്പ​ര്‍ 30’-യു​ടെ റി​ലീ​സ് സം​ബ​ന്ധി​ച്ച തി​ര​ക്കി​ലി​രി​ക്കെ​യാ​ണ് ഋത്വിക്കിനെതിരെ പ​രാ​തി.

2014 ഋത്വിക്കിന്റെ ലൈ​ഫ് സ്റ്റൈ​ല്‍ ബ്രാ​ന്‍​ഡാ​യ എ​ച്ച്‌ആ​ര്‍​എ​ക്സി​ന്‍റെ സ്റ്റോ​ക്കി​സ്റ്റാ​യി ത​ന്നെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ താ​ര​വും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി 21 ല​ക്ഷം രൂ​പ ത​ട്ടി​ച്ചെ​ന്നാണ് പരാതിയിൽ പറയുന്നത്.

കമ്പനി ഉ​ത്പ​ന്ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​തി​രി​ക്കു​ക​യും ത​ന്‍റെ അ​റി​വി​ല്ലാ​തെ മാ​ര്‍​ക്ക​റ്റിം​ഗ് വി​ഭാ​ഗം പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നുണ്ട്. ഐ​പി​സി സെ​ക്ഷ​ന്‍ 420 പ്ര​കാ​ര​മാ​ണ് താ​ര​ത്തി​നെ​തി​രെ കേസെടുത്തിരിക്കുന്നത്.

Comments are closed.