ഗണേഷ് കുമാറിന് നിവിൻ പോളിയുടെ മറുപടി

“എല്ലാ താരങ്ങളും കഴിയുന്നതുപോലെ സഹായിക്കുന്നുണ്ട്. അതൊക്കെ പുറത്ത് പറഞ്ഞിട്ട് ആകണമെന്നില്ലല്ലോ?”

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  25 ലക്ഷം നിവിന്‍ പൊളി നല്‍കി. മുഖ്യമന്ത്രിയുടെ  കാര്യാലയത്തില്‍ വെച്ചാണ് നിവിന്‍  തുക കൈമാറിയത്.  നിവിന്‍ പോളിയുടെ  വീട്ടിലും വെള്ളം കയറിയിരുന്നു. പ്രളയബാധിത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്  മറ്റു താരങ്ങള്‍ക്കൊപ്പം  മുന്‍നിരയില്‍ നിവിനും ഉണ്ടായിരുന്നു.

ദുരിത സമയത്ത് കേരളം ദുരിതബാധിതരെ സഹായിച്ചു എന്നാല്‍ ഇനിയുള്ള പുനര്‍നിര്‍മ്മാണ ഘട്ടങ്ങളിലും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം എന്ന് താരം പറഞ്ഞു.”ദുരിതാശ്വാസനിധിയിലേയ്ക്ക് കഴിയുന്നവരെല്ലാം തുക സംഭാവന ചെയ്യണം. ദുരിതാശ്വാസ ക്യാംപുകളിൽ നേരിട്ട്   ചെന്നാൽ മാത്രമാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാകുകയുള്ളൂ.” –നിവിൻ പോളി പറഞ്ഞു

മലയാള സിനിമാ മേഖലയിലെ യുവതാരങ്ങള്‍  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്ക്കുന്നിലെന്നു കെ.ബി ഗണേഷ് കുമാറിന്റെ വാദം നിവിന്‍ തള്ളികളഞ്ഞു. “എല്ലാ താരങ്ങളും കഴിയുന്നതുപോലെ സഹായിക്കുന്നുണ്ട്. അതൊക്കെ പുറത്ത് പറഞ്ഞിട്ട് ആകണമെന്നില്ലല്ലോ? ദുരന്തത്തിന്റെ ആദ്യഘട്ടം മുതൽ ഉറക്കമുളച്ച് സഹായത്തിനിറങ്ങിയ ഒരുപാട് സിനിമാ പ്രവർത്തകരുണ്ട്. പലരും അതൊന്നും പറയുന്നില്ലെന്നേ ഒള്ളൂ.  എല്ലാവരും അവര്‍ക്ക് കഴിയുന്ന വിധം സഹായം നല്‍കുന്നുണ്ട്  എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.”–നിവിൻ പോളി വ്യക്തമാക്കി.

Comments are closed.