ബാങ്ക് ലോണുകൾ ഇനി വേഗത്തിൽ ഗൂഗിളിലൂടെ

ബാങ്ക് ലോണുകൾ ഇനി വേഗത്തിൽ ഗൂഗിളിലൂടെ . ഇന്ത്യയിൽ ബാങ്ക് ലോണുകൾ വേഗത്തിൽ ലഭ്യമാക്കാനുള്ള ഫീച്ചറുമായി ഗൂഗിൾ. HDFC, ICICI, Federal Bank, Kotak Mahindra തുടങ്ങി നാല് ബാങ്കുകളുമായി ചേർന്നാണ് ഫീച്ചർ അവതരിപ്പിക്കുന്നത്. മിനിമം പേപ്പർ വർക്കുകളിലൂടെ വേഗത്തിൽ വായ്പകൾ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാൻ ഈ സർവീസിലൂടെ സാധിക്കുമെന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഡിജിറ്റൽ ലെൻഡിംഗ് മേഖലയെ ഇരട്ടി വളർച്ചയിലെത്തിക്കാൻ ശേഷിയുള്ളതാണ് ഗൂഗിളിന്റെ പുതിയ ഫീച്ചർ. Pre-approved instant loan ആണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ബാങ്കിന്റെ വ്യവസ്ഥകൾ അംഗീകരിച്ചു കഴിഞ്ഞാൽ കുറഞ്ഞ നടപടിക്രമങ്ങളിൽ ലോൺ പാസാക്കും. അപ്പോൾ തന്നെ ഗൂഗിളിന്റെ ഡിജിറ്റൽ പേമെന്റ് App ആയ Google Pay യിലൂടെ ഉപഭോക്താക്കളിലേക്ക് പണം എത്തുകയും ചെയ്യും. ഇന്ത്യയിൽ ഏറ്റവും ഗ്രോത്ത് റേറ്റ് രേഖപ്പെടുത്തുന്ന ഫിനാൻഷ്യൽ സർവീസ് സെക്ടറാണ് ഡിജിറ്റൽ ലെൻഡിംഗ്. പുതിയ ഫീച്ചറിലൂടെ Paytm, whats app തുടങ്ങിയവർക്ക് കടുത്ത വെല്ലുവിളിയാകും Google ഉയർത്തുക. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഗൂഗിളിന്റെ ഡിജിറ്റൽ പേമെന്റ് app ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയിൽ നടപ്പിലാക്കിയ ശേഷം മറ്റ് രാജ്യങ്ങളിലേക്കും പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് Google ന്റെ നീക്കം.

Comments are closed.