മറവത്തൂര്‍ കനവില്‍ നായികയായി നിശ്ചയിച്ചത് മഞ്ജുവിനെ, നടക്കാതെ പോയതിനു കാരണം ദിലീപ് ! ആ രഹസ്യം ലാല്‍ജോസ് തുറന്നുപറയുന്നു

മഞ്ജുവാര്യരും ദിലീപും വേര്‍പിരിഞ്ഞെങ്കിലും ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ഗോസിപ്പുകളിലൊന്ന് ഇരുവരുടെയും പ്രണയമായിരുന്നു. ദിലീപ് സാദാ നായകനില്‍ നില്ക്കുമ്പോഴാണ് സൂപ്പര്‍ താരമായിരുന്ന മഞ്ജുവുമായി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

ഇരുവരും തമ്മിലുള്ള പ്രണയത്തെ മഞ്ജുവിന്റെ പിതാവ് പലപ്പോഴും വിലക്കിയിരുന്നു. ദിലീപ്-മഞ്ജു പ്രണയം മൂലം തനിക്ക് സംഭവിച്ച ഒരു നഷ്ടത്തെപ്പറ്റി സംവിധായകന്‍ ലാല്‍ ജോസ് തുറന്നുപറയുകയാണ്.

കമല്‍ സംവിധാനം ചെയ്ത കൃഷ്ണഗുഡിയുടെ സെറ്റില്‍ വെച്ച് മഞ്ജുവും ദിലീപും കണ്ടത് അറിഞ്ഞ മഞ്ജുവിന്റെ അച്ഛനാണ് സിനിമയ്ക്ക് വിലങ്ങുതടിയായത്. ഒരു മറവത്തൂര്‍ കനവിലെ നായികയായി മഞ്ജുവിനെയാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം അന്ന് സിനിമാ മേഖലയില്‍ അറിഞ്ഞു തുടങ്ങിയിരുന്നു. ഇതോടെ മഞ്ജുവിന്റെ അച്ഛന്‍ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു.

ഇതിനിടെ പലപ്പോഴും കൃഷ്ണഗുഡിയുടെ സെറ്റിലേക്ക് മഞ്ജുവിനെ കാണാന്‍ ദിലീപ് എത്തിയത്. കമല്‍ സാറിന്റെ ചിത്രമായത് കൊണ്ടുതന്നെ ദിലീപിനെ അവിടെ ആരും തടയില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

മഞ്ജുവിന്റെ അച്ഛന്റെ കണ്ണുവെട്ടിച്ച് ഇരുവരും കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇത് പിന്നീട് അദ്ദേഹം അറിഞ്ഞതോടെ ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു.

കൃഷ്ണഗുഡിയുടെ സെറ്റില്‍ ട്രെയിനില്‍ വച്ച് മഞ്ജുവും ദിലീപും തമ്മില്‍ കാണാനുള്ള അവസരമൊരുക്കിയത് ഞാനാണെന്ന വൈരാഗ്യത്തിലാണ് മഞ്ജുവിന്റെ അച്ഛന്‍ ഒരു മറവത്തൂര്‍ കനവില്‍ മഞ്ജുവിനെ അഭിനയിപ്പിക്കാതിരുന്നത്. മഞ്ജു ചെയ്യേണ്ടിയിരുന്ന വേഷത്തില്‍ എത്തിയതാകട്ടെ ദിവ്യ ഉണ്ണിയും.

Comments are closed.