രണ്‍വിര്‍ സിംഗുമായുള്ള വിവാഹം: ദീപിക പദുക്കോണിന്റെ പ്രതികരണം
രണ്‍വിര്‍ സിംഗും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയവാര്‍ത്ത കുറെ നാളായി സിനിമാ മാധ്യമങ്ങളില്‍ വരുന്നു. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ദീപിക പദുക്കോണ്‍ തന്നെ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നു.
വിവാഹവാര്‍ത്തകള്‍ ശരിയാണോ എന്ന ചോദ്യത്തോടായിരുന്നു എതിര്‍ക്കാതെയും യോജിക്കാതെയും ദീപിക പദുക്കോണ്‍ മറുപടി പറഞ്ഞു. നിങ്ങള്‍ക്ക് ഉടൻ അറിയാനാകും എന്നായിരുന്നു പ്രതികരണം. അതേസമയം നവംബര്‍ 20ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹമെന്നുമാണ് വാര്‍ത്ത.
Comments are closed.