വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു !

വാളയാര്‍ പരമശിവമായി ദിലീപ് വീണ്ടുമെത്തുന്നു. ജോഷിയുടെ സംവിധാനത്തില്‍ ദിലീപ് ദിലീപ് നായകനായെത്തി വന്‍ ബോക്സ്ഓഫീസ് വിജയം കൈവരിച്ച റണ്‍വേ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. നാട്ടില്‍ മര്യാദകാരനായ ഉണ്ണി ദാമോദരന്‍ അങ്ങ് വാളയാറില്‍ .’വാളയാര്‍ പരമശിവം’ എന്ന സ്പിരിറ്റ് മാഫിയ തലവനായിരുന്നു. രണ്ടു കഥാപാത്രങ്ങളിലേക്കും ഭാവപ്പകര്‍ച്ച നല്‍കുന്നതില്‍ ദിലീപ് അസാമാന്യ മെയ്വഴക്കമാണ് ചിത്രത്തില്‍ കാഴ്ച വച്ചത്.

ദിലീപ് എന്ന നടനെ സൂപ്പര്‍ താര പദവിയെലേക്ക് ആനയിച്ച ചിത്രം കൂടി ആയിരുന്നു 2004 ല്‍ പുറത്തിറങ്ങിയ റണ്‍വേ. കാവ്യ മാധവന്‍ നായികയായി എത്തിയ ചിത്രത്തില്‍ കുടവട്ടൂര്‍ മുരളി, ഹരിശ്രീ അശോകന്‍, ഇന്ദ്രജിത്ത് , കവിയൂര്‍ പൊന്നമ്മ , കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ആണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

വാളയാര്‍ പരമശിവം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരകഥാ ജോലികള്‍ പൂര്‍ത്തിയായിവരുന്നു.ജോഷി തന്നെയാകും ചിത്രം സംവിധാനം ചെയ്യുക എന്നാണ് ലഭ്യമായ വിവരങ്ങള്‍.

Comments are closed.