മമ്മൂട്ടി സ്വവര്‍ഗ്ഗാനുരാഗിയാകുന്നു : സംവിധാനം ശ്യാമപ്രസാദ്
സങ്കീര്‍ണ്ണമായ ആണ്-പെണ് ബന്ധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ആളോഹരി ആനന്ദം’ എന്ന സാറാ ജോസഫിന്റെ നോവല്‍ സിനിമയാകുന്നു. മമ്മൂട്ടി നായകാനയെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാമപ്രസാദാണ്. ശ്യാമ പ്രസാദിന്റെ മകന് വിഷ്ണു നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രം സ്വവര്‍ഗ്ഗാനുരാഗിയായ ഒരു വിവാഹിതന്റെ കഥയാണ് പറയുന്നതു. ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള അയാളുടെ ജീവിതത്തില്‍ സമൂഹം നടത്തുന്ന ഇടപെടലുകളിലൂടെയാണ് കഥ വികസിക്കുന്നത്.
പത്തു വര്‍ഷത്തിനു ശേഷം മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്. മുന്‍പ് ഇരുവരും ഒന്നിച്ച ‘ഒരേ കടല്‍’ എന്ന ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം , മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം എന്നിവ സ്വന്തമാക്കിയിരുന്നു.
ചിത്രം ഒക്ടോബറില്‍ ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.
Comments are closed.