ചാക്കോച്ചന്റെ ‘അള്ള് രാമേന്ദ്രന്’
കുഞ്ചാക്കോ ബോബന് നായകനായി നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ‘അള്ള് രാമേന്ദ്രന്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.
ചാക്കോച്ചന് രണ്ടു നായികമാരാണ് ചിത്രത്തില്‍ . അപര്‍ണ്ണ ബാലമുരളിയും ചാന്ദിനി ശ്രീധറും നായികമാരായി എത്തുന്ന ചിത്രത്തില്‍ കൃഷ്ണ ശങ്കര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ആഷിക് ഉസ്മാന് നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് തീയറ്ററുകളില്‍ എത്തിക്കും
Comments are closed.