അഞ്ചു വര്‍ഷത്തെ പ്രണയിത്തിനൊടുവില്‍ സ്വാതി വികാസിന് സ്വന്തമായി


സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി റെഡ്ഡി വിവാഹിതയായി. മലേഷ്യന്‍ എയര്‍വെയ്‌സ് പൈലറ്റ് വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയവിവാഹമാണ്. ഇന്നലെ ഹൈദരാബാദിലായിരുന്നു വിവാഹം.ഇന്ന് കൊച്ചിയില്‍ സിനിമാതാരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്.ഏകദേശം അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. 2013ല്‍ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികളുടെയും പ്രിയതാരമായി സ്വാതി മാറി. മോസയിലെ കുതിര മീനുകള്‍, ആട്, നോര്‍ത്ത് 24കാതം എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

- Advertisement -

Comments are closed.