പണം നല്‍കിയില്ലെങ്കില്‍ കാറും ഫോണും അടക്കം കണ്ടുകെട്ടുമെന്ന് ചിമ്പുവിന് കോടതിയുടെ താക്കീത്
അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ നിന്നു പിന്മാറിയ നടന് ചിമ്പുവിനെതിരെ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി വിധി. 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുക ചിമ്പു നല്‍കണമെന്ന് കോടതി പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ താരത്തിന്റെ വീട്ടിലെ ടിവി, ഫ്രിഡ്ജ്, മിക്സി, എസി, ഡൈനിങ് ടേബിള്‍ എന്നിവയടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുമെന്നും കോടതി താക്കീത് ചെയ്തു. നിര്‍മ്മാതാക്കളായ പാഷന് മൂവി മേക്കേഴ്സിന്റെ പരാതിയിലാണ് കോടതി വിധി.
അരസന് എന്ന സിനിമയ്ക്ക് ചിമ്പു നിര്‍മാതാക്കളില്‍ നിന്ന് 50 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ ചിമ്പു ചിത്രത്തില്‍ സഹകരിക്കാതായതോടെ നിര്‍മാതാക്കള്‍ പരാതി നല്‍കുകയായിരുന്നു. അഡ്വാന്‍സ് വാങ്ങിയ അന്‍പതു ലക്ഷവും അതിന്റെ പലിശയായ 35.50 ലക്ഷം ഉള്‍പ്പെടെയാണ് 85 ലക്ഷം രൂപ അടയ്ക്കേണ്ടത്. ഒരു കോടി രൂപയാണ് ചിമ്പുവിനു പ്രതിഫലം പറഞ്ഞിരുന്നത്. തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നടന്റെ ഉടമസ്ഥതയിലുള്ള കാറും മൊബൈല്‍ ഫോണും കണ്ടുകെട്ടുമെന്നും കോടതി പറഞ്ഞു.
കേസില്‍ നിരപരാധിത്വം തെളിയാക്കാനുള്ള യാതൊരു രേഖകളും ചിമ്പുവിന്റെ ഭാഗത്തുനിന്നും ഹാജരാക്കാനായില്ല. അഡ്വാന്‍സ് വാങ്ങിയതായി സമ്മതിച്ച ചിമ്പു, ചിത്രം പറഞ്ഞ സമയത്തു തുടങ്ങാത്തതിന് നിര്‍മാതാക്കള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രതികരിച്ചു.
Comments are closed.