ശബരിമലയില്‍ കയറിയെന്ന വിവാദത്തിനു മറുപടിയുമായി നടി ചന്ദ്രലക്ഷ്മണ്‍

പതിനെട്ടാം പടിക്കു മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനു പിന്നാലെ നടി ചന്ദ്ര ലക്ഷ്മണ്‍ ശബരിമലയില്‍ കയറിയെന്ന വിവാദം കൊഴുക്കുകയാണ്. വിവാദത്തിനു പിന്നാലെ മറുപടിയുമായി ചന്ദ്ര തന്നെ രംഗത്തെത്തി.

താന്‍ പോയത് ശബരിമലയില്‍ അല്ല. നോര്‍ത്ത് ശബരിമല എന്നറിയപ്പെടുന്ന തമിഴ്‌നാട് ആര്‍.എ. പുരത്തെ രാജാ അണ്ണാമലൈപുരം സ്വാമി അയ്യപ്പന്‍ ക്ഷേത്രത്തിലാണെന്ന് ചന്ദ്ര വ്യക്തമാക്കി. ശബരിമലയുടെ മാതൃകയില്‍ പണികഴിപ്പിച്ച പ്രശസ്തമായ ഒരു ക്ഷേത്രമാണിത്.

ഈ ദര്‍ശനം നടത്തിയപ്പോള്‍ എടുത്ത ചിത്രമാണ് സംശയത്തിനിടയാക്കിയതും പിന്നാലെ വിവാദമായതും. ശബരിമലയിലെ പൂജാവിധികളൊക്കെ അതേപടി ഈ ക്ഷേത്രത്തിലും പിന്തുടരുന്നുണ്ട്. ഇവിടെ 365 ദിവസവും ദര്‍ശനം നടത്താം. എന്നാല്‍ പതിനെട്ടാം പടി വഴി ദര്‍ശനത്തിനെത്തുന്നതിനു ചില നിയന്ത്രണങ്ങളുണ്ട്. ഇരുമുടിയേന്തി മാത്രമേ പതിനെട്ടാം പടി ചവിട്ടാന്‍ പറ്റൂ. മണ്ഡലകാലത്തും ചില പ്രത്യേക ദിവസങ്ങളിലും മാത്രമാണ് പതിനെട്ടാം പടി ചവിട്ടാന്‍ സൗകര്യം. സ്ത്രീകള്‍ക്ക് നിയന്ത്രണമൊന്നുമില്ലെന്നും ചന്ദ്ര കൂട്ടിച്ചേര്‍ത്തു

- Advertisement -

Comments are closed.