മോഹന്‍ലാല്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി.

ജന്മാഷ്ടമി ദിനത്തില്‍ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അതിന്‍റെ വിവിധങ്ങളായ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

നവകേരളം കെട്ടിപ്പടുക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്നും , സാധാരണക്കാര്‍ക്കും അശരണര്‍ക്കും സേവനമെത്തിക്കുക എന്ന ഉദ്ദേശത്തോടെ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാൻസർ സെന്റർ തുടങ്ങാനുദ്ദേശിക്കുന്നതായി പ്രധാനമന്ത്രിയെ അറിയിക്കുകയും അദ്ദേഹം അതിനെ ശ്ലാഘിച്ചുവെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

- Advertisement -

Comments are closed.