പ്രഭാസ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നല്‍കിയെന്ന വാര്‍ത്ത തെറ്റ്

ബാഹുബലി താരം പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നല്‍കിയെന്ന വാര്‍ത്ത തെറ്റ്. 25 ലക്ഷം രൂപയാണ് അദ്ദേഹം കേരളത്തിനായി നല്‍കിയതെന്നും തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ വന്നതെങ്ങനെയെന്ന് അറിയില്ലെന്നും പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

തെലുങ്ക് സിനിമയില്‍നിന്നു വിജയ്‌ ദേവരകൊണ്ടയാണ് കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് ആദ്യം അറിയിക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രഭാസ് ഒരു കോടി രൂപ സംഭാവന നല്‍കിയതായി വാര്‍ത്ത വരുന്നത്. എന്നാല്‍ ഓഗസ്റ്റ് പത്തൊന്‍പതിനു തന്നെ തെലുങ്കിലെ പ്രമുഖ നിര്‍മാതാവ് എസ്‌കെഎന്‍ പ്രഭാസിന്റെ സംഭാവന സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാല്‍ ഫാന്‍സ് പേജുകളിലും മറ്റും പ്രഭാസ് ഒരു കോടി നല്‍കിയെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രഭാസിനോടടുത്തവര്‍ ഇത് നിഷേധിക്കുകയും അദ്ദേഹം 25 ലക്ഷമാണ് നല്‍കിയതെന്ന് അറിയിക്കുകയും ചെയ്തു.

- Advertisement -

Comments are closed.