സിനിമയില്‍ വന്ന കാലം തൊട്ടേ അറിയാവുന്നതാണ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്! എല്ലാ ഭാഷയിലും എല്ലാ തൊഴിലിടത്തിലും അത് യാഥാര്‍ത്ഥ്യവുമാണ് : നടി മീനയുടെ വെളിപ്പെടുത്തല്‍
തെന്നിന്ത്യയില്‍ ധാരാളം ആരാധകരുള്ള അഭിനേത്രിയാണ് മീന. എക്കാലവും മനസില്‍ പതിഞ്ഞു നില്ക്കുന്ന തരത്തിലുള്ള ധാരാളം കഥാപാത്രങ്ങളെ അവര്‍ മലയാളത്തിനും സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മീന എന്ന നടിയോട് പ്രത്യേക അടുപ്പവും സ്നേഹവും മലയാളികള്‍ക്കുണ്ട്.
ചലച്ചിത്ര മേഖലയില്‍ അടുത്ത കാലത്തായി നിരന്തരം ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള നടി മീനയുടെ അഭിപ്രായമാണ് ഇപ്പോള്‍ സിനിമാലോകത്തിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുന്നത്.
തെലുങ്കിലെ ശ്രീ റെഡ്ഡി വിഷയത്തില്‍ ഒരു ചാനലിനോട് പ്രതികരണം നടത്തവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം ശക്തമായിട്ടുണ്ടെന്നാണ് മീന വ്യക്തമാക്കിയിരിക്കുന്നത്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും താനൊക്കെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന കാലത്തും അത് സജീവമായിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയില്‍ മാത്രമല്ല, ഏത് തൊഴിലിടത്തിലായാലും സ്ത്രീകളോട് ഇത്തരം സമീപനം പുലര്‍ത്തുന്നവരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏതായാലും സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന നിലയില്‍ മീനയുടെ ഈ അഭിപ്രായവും ചര്‍ച്ചയ്ക്ക് വിധേയമാവുമെന്നുറപ്പിക്കാം.
PG വിശ്വംഭരന് സംവിധാനം ചെയ്തു 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ ബാലതാരമായാണ് മീന മലയാളത്തില്‍ എത്തുന്നത്. അതേ വര്‍ഷം പുറത്തിറങ്ങിയ സോമന് അമ്പാട്ട് സംവിധാനം ചെയ്തു മോഹന്‍ലാല്‍ നായകനായ ‘മനസ്സറിയാതെ’ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുള്ള മീന പിന്നീട് 1991ല്‍ പുറത്തിറങ്ങിയ ‘സാന്ത്വനം’ എന്ന നെടുമുടി വേണു നായകനായ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി എത്തി. അതിനു ശേഷം 1997ല്‍ വര്‍ണപ്പകിട്ട് , 98ല്‍ കുസൃതുകുറുപ്പ് ,99ല്‍ ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്സ് ,2000ല്‍ ഡ്രീംസ്, 2001ല്‍ രാക്ഷസരാജാവ് ,2003ല്‍ മിസ്റ്റര്‍ ബ്രഹ്മചാരി,2004ല്‍ നാട്ടുരാജാവ്, 2005ല്‍ ഉദയനാണ് താരം, ചന്ദ്രോത്സവം ,2006ല്‍ കറുത്ത പക്ഷികള്‍ ,2007ല്‍ കഥ പറയുമ്പോള്‍ , ബ്ലാക് ക്യാറ്റ് ,ഗോള്‍ , 2008ല്‍ മാജിക് ലാമ്പ്, 2009ല്‍ കഥാ സംവിധാനം കുഞ്ചാക്കോ ,2013ല്‍ ദൃശ്യം ,2014ല്‍ ബാല്യകാലസഖി,2017ല്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് മീന അഭിനയിച്ച മലയാള ചിത്രങ്ങള്‍.
Comments are closed.