വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

വൈക്കം:മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വരന്‍. സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ വസതിയില്‍ വച്ച് വിവാഹ നിശ്ചയവും മോതിരം മാറ്റവും നടക്കും. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.

ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയ ലക്ഷ്മി. ഗായത്രി വീണയില്‍ പ്രാഗത്ഭ്യം തെളിയിച്ച വിജയലക്ഷ്മി സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് ചലചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്. നേരത്തെ വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മി പിന്‍മാറിയത് വലിയ വാര്‍ത്ത ആയിരുന്നു.

- Advertisement -

Comments are closed.