മോദിയോ രാഹുല്‍ ഗാന്ധിയോ പിണറായി വിജയനോ അല്ല ഇഷ്ട നേതാവ്, അതു ഞങ്ങളുടെ സ്വന്തം ഗണേഷ്കുമാര് തന്നെ : അനുശ്രീ
നാട്യങ്ങളില്ലാത്ത നടിയാണ് അനുശ്രീ. അതുകൊണ്ടു തന്നെ തനിക്ക് തോന്നുന്നതെന്തും അതുപോലെ വിളിച്ച് പറയാറുണ്ട് അവര്‍. പലപ്പോഴായി അവര്‍ നടത്തിയ സ്ഥിരതയില്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ മൂലം ഏത് പക്ഷത്താണ് അവര്‍ എന്നു മനസ്സിലാകാതെ കുഴങ്ങുകയാണ് സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പോരാളികള്‍.
ആദ്യം അവര്‍ സംഘപരിവാര്‍ പക്ഷത്താണ് എന്നായിരുന്നു പ്രചരണമുണ്ടായത്. അതിനു കാരണമായത് അവരുടേതായി പുറത്തു വന്ന ഒരു പ്രസംഗത്തില്‍ RSSന്റെ കുട്ടികളുടെ പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ പ്രവര്‍ത്തകയായിരുന്നു എന്നു പ്രതിപാദിച്ചതും ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ ഭാരതാംബയായി വേഷം ധരിച്ചു പങ്കെടുത്തതുമായിരുന്നു.അനുശ്രീയുടെ സഹോദരന് ആര്‍എസ്എസ് ശാഖയില്‍ പോകുന്നയാളാണെന്ന് ഒരു സ്വകാര്യ ചാനലിനു അനുവദിച്ച ഇന്റര്‍വ്യുവില്‍ പ്രതിപാദിച്ചത് സംഘപരിവാര്‍ അനുഭാവി ആണെന്ന പ്രചരണത്തിന് ആക്കം കൂട്ടി. പിന്നീട് സഖാവ് എന്ന കവിത ആലപിച്ചപ്പോള്‍ കമ്മിയാണെന്ന പ്രചരണം ഉണ്ടായി.എന്നാല്‍ ഒരുപാട്ട് ഇഷ്ടമായി അങ്ങനെ അത് പാടിയെന്നേ ഉള്ളൂ എന്നായിരുന്നു നടി അതിനു നല്കിയ വിശദീകരണം.
ഇതിനിടയില്‍ സൂര്യ ഫാന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം അതിനെ കുറിച്ചു എഫ്ബിയില്‍ പങ്കുവച്ച ചിത്രവും വിവരണവും വിജയ് ആരാധകരെ ചൊടിപ്പിക്കുകയും വിജയ് ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങുകയും ഒടുവില്‍ മാപ്പ് പറഞ്ഞു തടിയൂരുകയും ചെയ്തു. .
ഇപ്പോഴിതാ മറ്റൊരു രാഷ്ട്രീയഅഭിപ്രായപ്രകടനത്തിലൂടെ അനുശ്രീ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. താന്‍ സഖാവാണെന്ന് പറയുന്നവരും സംഘിയാണെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ രാഷ്ട്രീയം തന്നെ എന്തെന്ന് തനിക്ക് വ്യക്തമല്ലെന്ന് താരം പറയുന്നു.ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാംബയുടെ വേഷം കെട്ടിയപ്പോള്‍ പലരും ചോദിച്ചു സംഘപരിവാര്‍ പ്രവര്ത്തകയാണോയെന്ന്. അതേസമയം, താന്‍ സഖാവ് എന്ന കവിത ആലപിച്ചത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതോടെ തന്നെ എല്ലാവരും കമ്മ്യൂണിസ്റ്റ്കാരിയുമാക്കി.
എന്നാല്‍ രാഷ്ട്രീയത്തില്‍ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഗണേഷ് കുമാറാണ്. കാരണം തനിക്ക് ഓര്മവെച്ച നാളുമുതല്‍ തന്റെ നാടിനു വേണ്ടി നല്ലത് ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഗണേഷ് കുമാര്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും ഞങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും അനുശ്രീ വ്യക്തമാക്കി.
Comments are closed.