ഗോഡ്സില്ല : കിങ് ഓഫ് ദി മോണ്‍സ്റ്റേര്‍സ്

ഗോഡ്സില്ല പരമ്പരയില്‍ നിന്നും പുതിയൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി. ഗോഡ്സില്ല : കിങ് ഓഫ് ദി മോണ്‍സ്റ്റേര്‍സ് (Godzilla: King of the Monsters ) എന്ന ചിത്രം ഗോഡ് സില്ല സീരീസിലെ 35-മത് സിനിമയാണ്. ഹോളിവുഡില്‍ 2014-ല്‍ പുറത്തിറങ്ങിയ ഗോഡ്സില്ലയുടെ തുടര്‍ഭാഗവും ഒരു ഹോളിവുഡ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ഗോഡ്സില്ല ചിത്രം കൂടിയാണിത്.
Watch Godzilla Movies
മൈക്കല്‍ ഡൌഗെര്‍ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്ട്രൈയിഞ്ചര്‍ തിംഗ്സ് വെബ് സീരീസിലൂടെ പ്രശസ്തയായ മില്ലി ബോബി പ്രധാന വേഷത്തില്‍ എത്തുന്നു. കൈയ്ല്‍ ചാന്‍സെലെര്‍ , വെരഫര്‍മീഗ എന്നിവരാണ് മറ്റ് താരങ്ങള്‍ .

പഴയ ഗോഡ്സില്ല സിനിമകളിലെ ഭീകരന്മാരായ മോത്ര , റൊഡാന്‍, കിംഗ് ഗിഡോറ എന്നിവരുടെ തിരിച്ചു വരവാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത .ചിത്രം അടുത്ത വര്ഷം മേയ് 31നു തീയറ്ററുകളിലെത്തും.

ട്രെയിലര്‍ കാണാം.

Comments are closed.