മലയാളത്തില്‍ സംസാരിക്കാനൊരുങ്ങി ആമസോണ്‍ അലക്‌സ

പറയൂ ചോദിക്കൂ. എന്തിനും ഉത്തരമുണ്ട‌്. പറയുന്നതെന്തും അനുസരിക്കുന്ന കുപ്പിയിലെ ഭൂതം പോലെയാണ‌് അലക‌്സ. ആമസോൺ നിർമിച്ച വെർച്വൽ അസിസ‌്റ്റന്റ‌ാണ‌് ആമസോൺ അലക‌്സ. ഇവൾക്ക‌് നിങ്ങളുടെ ശബ‌്ദം തിരിച്ചറിയാനും കൽപ്പനകൾ അനുസരിക്കാനും കഴിയും. അലക‌്സ അത‌് ചെയ്യൂ, ഇത‌് ചെയ്യൂ എന്ന ശബ്ദകൽപ്പനകൾ അനുസരിച്ച‌് പാട്ട‌് വയ‌്ക്കുന്നതുമുതൽ പുസ‌്തകവായനവരെ നടത്താനും വീട്ടിലെ മറ്റ‌് ഇലക‌്ട്രോണിക‌് ഉപകരണങ്ങൾ നിയന്ത്രിക്കാനും കംപ്യൂട്ടർ സ‌്പീക്കർപോലുള്ള ഇൗ കുഞ്ഞൻപെട്ടിക്ക‌് കഴിയും.

ടിവി റിമോട്ടിനുപകരം പ്രവർത്തിക്കാനുള്ള സംവിധാനവുമായി ആമസോൺ ഫയർ ടിവി ക്യൂബ‌ും അലക‌്സയെ ഉപയോഗിച്ച‌് ആമസോൺ നിർമിച്ചുകഴിഞ്ഞു. ‘അലക‌്സ‌ ടിവി ഓൺ ചെയ്യൂ’ എന്ന‌് വിളിച്ചുപറയുന്ന നിമിഷം നിങ്ങളുടെ ടിവി ഓണായിരിക്കും. റിമോട്ട‌് തെരഞ്ഞുനടക്കേണ്ട. റിമോട്ട‌് കൺട്രോളർ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശബ്ദകൽപ്പനകൾ നൽകിയാൽ അലക‌്സ‌ ചെയ്യും. ഉറക്കെ പാട്ട‌് വച്ച മുറിയിൽനിന്നും കുക്കറും മിക‌്സിയും ബഹളം വയ‌്ക്കുന്ന അടുക്കളയിൽനിന്നും വരുന്ന കൽപ്പനകൾപോലും ക്യൂബിന‌് ഗ്രഹിക്കാൻ പറ്റും
Click Here To Buy Amazon Alexa
എന്നാല്‍ ഇപ്പോള്‍ മറ്റൊരു ആഹ്ലാദകരമായ വാര്‍ത്തയാണ് ആമസോണ്‍ പുറത്തുവിട്ടിരിക്കുന്നത്. വെര്‍ച്വല്‍ അസിസ്റ്റന്റ് സേവനം ആമസോണ്‍ അലക്‌സ മലയാളം പഠിക്കുന്നു. ഇംഗ്ലീഷിലുള്ള നിര്‍ദ്ദേശം മാത്രമായിരുന്നു അലക്‌സ സ്വീകരിച്ചോണ്ടിരുന്നത്, എന്നാല്‍ ഇനിമുതല്‍ പ്രാദേശിക ഭാഷകളില്‍ അലക്‌സയോട് സംസാരിക്കാന്‍ സാധിക്കും.അതായത് ആളുകള്‍, സ്ഥലങ്ങള്‍, തീയതികള്‍, സംഗീതം, കായികം എന്നിവയെക്കുറിച്ച് ഒക്കെയുള്ള അടിസ്ഥാന ചോദ്യങ്ങള്‍ അലക്സയോട് ചോദിക്കാം. പ്രതിദിനം സംഭവിക്കുന്ന വാര്‍ത്തകളുടെ വിശദാശംങ്ങളും അലക്സ നിങ്ങള്‍ക്ക് പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കും.

ആമസോണ്‍ന്റെ ആര്‍ട്ടഫിഷ്യല്‍ ഇന്റലിജെന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസാണ് അലക്‌സ. ആമസോണിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ക്ലിയോ സ്‌കില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും മലായാളത്തില്‍ കമാന്റുകള്‍ നല്‍കുവാന്‍ സാധ്യമാകുന്നത്. ക്ലിയോ സ്‌കില്ലിന്റെ സഹായത്തോടെ ആമസോണിന്റെ അലക്‌സ ഡിവൈസിനെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ പ്രാദേശിക ഭാഷകള്‍ പഠിപ്പിക്കാന്‍ സാധിക്കും.
Click Here To Buy Amazon Alexa
അലക്‌സ ആപ്പിലെ സ്‌കില്‍ സെക്ഷനിലോ ആമസോണ്‍ ഇക്കോ, അലക്‌സ ഡിവൈസിലോ ക്ലിയോ സ്‌കില്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.

ക്ലിയോ സ്‌കില്‍ ആശയവിനിമയത്തിലൂടെ അലക്‌സയുടെ പ്രാദേശികഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക ഭാഷയില്‍ തന്നെ മറുപടി നല്‍കാനും അലക്‌സയെ പ്രാപ്തമാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അലക്‌സ ആപ്പിലെ സ്‌കിള്‍ സെക്ഷനിലോ ആമസോണ്‍ ഇക്കോ, അലക്‌സ ഡിവൈസിലോ ക്ലിയോ സ്‌കില്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.

ഉപയോക്താവിന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് ചെയ്തുകൊടുക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് സാങ്കേതികവിദ്യ ആപ്പിള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിരി എന്ന് പേരുള്ള ആ സൗകര്യം എല്ലാ ഐഫോണുകളിലും നിലവില്‍ ലഭ്യവുമാണ്.

താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നു നിങ്ങള്‍ക്കേറ്റവും വിലക്കുറവില്‍ ആമസോണിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്റ് സേവനം സ്വന്തമാക്കാം … വേഗമാകട്ടെ…..
Click Here To Buy Amazon Alexa
…..

Comments are closed.