സിൽവെസ്റ്റർ സ്റ്റാലോൺ : സിനിമാ മോഹികൾക്ക് ഇതിലുമേറെ പ്രചോദനം നൽകാൻ കഴിയുന്ന മറ്റൊരു പേരില്ല ; പ്രതിസന്ധികളോട് പടവെട്ടി വിജയം വരിച്ച സിനിമാമോഹിയുടെ ജീവിതചരിത്രം
സിൽവെസ്റ്റർ സ്റ്റാലോൺ(Sylvester Stallone)
സിൽവെസ്റ്റർ സ്റ്റാലോൺ ഫേഷ്യല്‍ പരാലിസിസ് ഉള്ള ശിശു ആയിട്ടാണ് ജനിച്ചത്. മുഖത്തിന്റെ താഴെ ഇടതു ഭാഗത്തെ- ചുണ്ടിന്റെയും താടിയുടെയും നാവിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പടെ ഉള്ള ഭാഗത്തെയാണ് പരാലിസിസ് ബാധിച്ചത്. സ്കൂള്‍ കാലഘട്ടത്തില്‍ പഠനത്തില്‍ മോശക്കാരന്‍ ആയതുകൊണ്ടും മുഖഭാവങ്ങളില്‍ ഉള്ള വ്യത്യാസങ്ങള്‍ കൊണ്ടും സഹപാഠികള്‍ കളിയാക്കി കളിയാക്കി, അവരെ നേരിടുവാന്‍ ആണ് സ്റ്റാലോൺ ബോഡി ബില്‍ഡിങ്ങിനു പോയത്. അവിടെ നിന്ന് സിനിമയിലേക്ക് കയറാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ട് ഒരു പോണ് സിനിമയില്‍ അടക്കം ഉള്ള അഭിനയം. 1974- ല്‍ സ്റ്റാലോൺ വളരെ ശ്രമിച്ചിട്ടും സിനിമയില്‍ ഒന്നും ആകാന്‍ കഴിയാതെ കയ്യില്‍ ജീവിക്കാന്‍ ഉള്ള കാശില്ലാതെ, ഭാര്യയുടെ അവസാന മാലയും വിറ്റ്, വീട്ടില്‍ നിന്നും ഇറങ്ങിയ അവസ്ഥയില്‍ ആണ്. കയ്യില്‍ അടച്ചു തീര്‍ക്കേണ്ട ബില്ലുകള്‍, കൂടെ തന്റെ വിശ്വസ്തനായ നായ. മൂന്നു ദിവസം ന്യൂ യോര്‍ക്ക് ബസ് സ്റ്റേഷനില്‍ ജീവിച്ചു, ഉറങ്ങി. ഒടുക്കം നിവൃത്തിയില്ലാതെ ഒരു ലോക്കല്‍ സ്റ്റോറിന്റെ ഉടമയ്ക്ക് തന്റെ നായയെ 25 ഡോളറുകള്‍ക്ക് വിറ്റു.
രണ്ടാഴ്ചകള്‍ കഴിഞ്ഞു മുഹമ്മദ് അലിയും ചക്ക് വെപ്നറും തമ്മിലുള്ള ഒരു ബോക്സിംഗ് മാച്ച് കണ്ടപ്പോള്‍ ആണ് ഒരു കഥ മനസ്സില്‍ വന്ന് അത് എഴുതാന്‍ തുടങ്ങുന്നത്. 1500 തവണ തിരസ്കരിക്കപ്പെട്ട ആ സ്ക്രിപ്റ്റ് ഒടുക്കം ഒരു പ്രൊഡക്ഷന്‍ ഹൌസ് ആ സ്ക്രിപ്റ്റിന് 1,25,000 ഡോളറുകള്‍ ഓഫര്‍ ചെയ്തു. തന്നെ നായകന് ആക്കിയില്ലെങ്കില്‍ സ്ക്രിപ്റ്റ് തരില്ല എന്ന് ആ പ്രതിസന്ധിഘട്ടത്തിലും സ്റ്റാലോൺ വാശി പിടിച്ചു. പിന്നെയും ചില പ്രശസ്ത നിര്‍മാതാക്കള്‍ സ്ക്രിപ്റ്റ് ചോദിച്ച് ചെന്ന്. ഇര്വിന് വിങ്ക്ലര്, റോബര്‍ട്ട് ചാര്ട്ടോഫ് സ്ക്രിപ്റ്റിന് വിലയിട്ടത് 3,50,000 ഡോളറുകള്‍ ആണ്. നായകന് താന്‍ അല്ലെങ്കില്‍ സ്ക്രിപ്റ്റ് വിട്ടുകൊടുക്കില്ലെന്ന ഒറ്റ പിടിവാശിയില്‍ കടുത്ത സമ്മര്‍ദ്ദത്തിലും സ്റ്റാലോൺ നിന്നു. ഒടുക്കം ഒരു നിര്‍മ്മാതാവ് മുന്നോട്ടു വന്നു, സ്ക്രിപ്റ്റ് എടുക്കാം, സ്റ്റാലോൺ നായകനാവും. എല്ലാത്തിനും കൂടി 35,000 ഡോളറുകള്‍ പ്രതിഫലം. മറ്റുള്ളവര്‍ പുച്ഛിച്ചു എങ്കിലും സ്റ്റാലോൺ സന്തോഷത്തോടെ അതേറ്റു.
റോക്കി എന്ന സിനിമ പിറക്കുന്നത് അങ്ങനെയാണ്. ഒരു മില്യണ്‍ ഡോളറുകള്‍ മുടക്കി, ഇരുന്നൂറു മില്യണ്‍ ഡോളറുകള്‍ വാരിക്കൂട്ടിയ ആ സിനിമയ്ക്കാണ് ആ വര്‍ഷത്തെ മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച ചിത്രസംയോജനം എന്നിവയ്ക്കുള്ള ഓസ്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചത്. അത് ചരിത്രം.
മറുവശത്ത് റോക്കിയ്ക്കുള്ള തന്റെ പ്രതിഫലമായ 35,000 ഡോളറുകള്‍ കൊണ്ട് സ്റ്റാലോൺ പോയത് ആ പഴയ ലോക്കല്‍ സ്റ്റോറിലെയ്ക്കാണ്. താന്‍ പണവുമായി വന്നാല്‍ തിരിച്ചു തരണം എന്ന് പറഞ്ഞേല്‍പ്പിച്ച തന്റെ നായയെ 15,000 ഡോളറുകള്‍ക്ക് തിരിച്ചു വാങ്ങിക്കാന്‍!
എഴുതിയത്: Jyothy Sreedhar
Comments are closed.