ഷൂട്ടിംഗിനിടയിൽ ടോവിനോ നായികയുടെ കൈയ്യിൽ നിന്ന് തല്ല് വാങ്ങിയത് 14 തവണ : തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ

മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ് പ്രധാനവേഷത്തിൽ എത്തിയ തീവണ്ടി തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ ഓടുകയാണ്. മലയാളികൾ ഇരുകൈയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു.നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ചിത്രത്തിൽ ചെയിൻ സ്മോക്കറായ യുവാവിന്റെ വേഷം മികവുറ്റതായി തീർക്കാൻ ടോവിനോയ്ക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ നായികയായി അഭിനയിച്ചത് സംയുക്ത മേനോനാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

 വിനി വിശ്വലാല്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തില്‍ ടൊവിനോയെ സംയുക്ത തല്ലുന്ന നിരവധി സീനുകളുണ്ട്. ഷൂട്ടിംഗ് സമയത്ത് 14തവണയാണ് താന്‍ ടൊവീനോയെ തല്ലിയതെന്നാണ് സംയുക്ത സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒരിക്കലും ഈ സിനിമ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല. പുകവലി ആരോഗ്യത്തെയും ജീവിതത്തെയും എങ്ങനെ ബാധിക്കുന്നുവെന്നാണ് ഈ ചിത്രം പറയുന്നതെന്നും സംയുക്ത പറഞ്ഞു. വളരെ പെട്ടെന്നായിരുന്നു തീവണ്ടിയിലേക്കുള്ള എത്തിപ്പെടലെന്നും കൂട്ടിച്ചേര്‍ത്ത സംയുക്ത ചിത്രം റിലീസ് ആയതിന്റെ സന്തോഷത്തിലാണെന്നും കൂട്ടിച്ചേർത്തു.

 ഫെലിനി ടിപിയുടെ കന്നിച്ചിത്രമാണ് തീവണ്ടി. തുടക്കക്കാരനെന്ന നിലയില്‍ മികച്ച കൈയ്യടിയാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനി വിശ്വയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.ഓഗസ്റ്റ് 24ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കേരളത്തിലെ മഴക്കെടുതി മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഒന്നിലേറെ തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. എന്നാല്‍ തീവണ്ടിയുടെ ഗാനങ്ങള്‍ നേരത്തേ റിലീസ് ചെയ്തിരുന്നു.

Comments are closed.