പത്തനാപുരത്ത് കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ചനിലയില്‍
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. കോണ്‍വെന്റിലെ കിണറ്റിലാണ് ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. സെന്റ് സ്റ്റീഫന്‍ സ്കൂളിലെ അധ്യാപികയായ സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പത്തനാപുരം മൗണ്ട് താബൂർ ദേറ കോൺവെന്റിലാണ് സംഭവം.
കിണറിന് സമീപം രക്തക്കറയും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. സെന്റ് സ്റ്റീഫന്‍ സ്കൂളില്‍ 25 വര്‍ഷമായി അധ്യാപികയാണ് സിസ്റ്റര്‍ സൂസൻ . കൊല്ലം കല്ലട സ്വദേശിയാണ് മരിച്ച സിസ്റ്റർ സൂസൻ . ഒരാഴ്ച്ചയായി അവധിയിലായിരുന്നു കന്യാസ്ത്രീ . വെള്ളിയാഴ്ച്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
രാവിലെയോടെ കിണറിന് സമീപം രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കിണറിന്റെ തൂണിലും കന്യാസ്ത്രീയുടെ മുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ മുടിമുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മുറിച്ച മുടി മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നതാണ് പൊലീസ് നല്കുന്ന സൂചന. കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
Comments are closed.