ജൂവലറി ഉദ്ഘാടനത്തിന് ലഭിച്ച മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ദുൽഖർ

പ്രളയക്കെടുതിയിൽ കേരളത്തിന് സാന്ത്വനവുമായി വീണ്ടും എത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. അടുത്തിടെ കരുനാഗപ്പള്ളിയിൽ ഒരു ജൂവലറി ഉദ്‌ഘാടനത്തിന് ലഭിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

തിങ്ങിക്കൂടിയ ആരാധകരെ സാക്ഷിയാക്കിയായിരുന്നു ദുൽഖറിന്റെ പ്രഖ്യാപനം. നിറഞ്ഞ കൈയ്യടിയോടെയാണ് ദുൽഖറിന്റെ വാക്കുകളെ ആരാധകർ സ്വീകരിച്ചത്. ‘ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ആർക്കും പരിക്കേൽക്കരുത്. നമ്മൾ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങൾക്ക് ഒരുപാട് സ്‌നേഹം, ഒരുപാട് ഇഷ്‌ടം, ഒരുപാട് ഉമ്മ’- ദുൽഖർ പറഞ്ഞു.

നേരത്തെ മമ്മൂട്ടിയും ദുൽഖറും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയിരുന്നു. മമ്മൂട്ടി 15 ലക്ഷവും ദുൽഖർ 10 ലക്ഷവുമാണ് നൽകിയത്.

Comments are closed.