വൈക്കം വിജയലക്ഷമിയുടെ വിവാഹനിശ്ചയം കഴിഞ്ഞു: വിവാഹം ഒക്ടോബർ 22 ന്
വൈക്കം: പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയും, പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ അനൂപുമായുള്ള വിവാഹ നിശ്ചയം ഇന്നലെ (10-9-2018) വൈക്കം ഉദയനാപുരത്തുള്ള വിജയലക്ഷ്മിയുടെ വസതിയായ ഉഷാ നിവാസിൽ നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.
ഒക്ടോബർ 22-ന് വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിലാണ് മിന്നുകെട്ട്. ഉഷാ നിവാസിൽ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായർ – ലൈലാ കുമാരി ദമ്പതികളുടെ മകനാണ് അനൂപ്. ഒക്ടോബർ 22-ന് നടക്കുന്ന വിവാഹ ചടങ്ങുകളിൽ സിനിമാ-സംഗീത കലാരംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.
Comments are closed.