ഡ്രോണ്‍ പറത്താൻ എംഐടി വിദ്യാര്‍ഥികള്‍ക്ക് നിർദ്ദേശം നൽകാൻ തല അജിത്തും

തമിഴകത്തിന്റെ തല അജിത്ത് സിനിമയില്‍ മാത്രമല്ല കാര്‍ റെയ്‍സിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങളിലും മികവ് കാട്ടിയിട്ടുണ്ട്. ഇപ്പോഴിതാ യുഎവി ചലഞ്ചിനായി വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്ന തിരക്കിലാണ് അജിത്. ഡ്രോണ്‍ രൂപകല്‍പന ചെയ്യാനടക്കമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണ് അജിത് നല്‍കുന്നത്.


മദ്രാസ് ഇൻസിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യിലെ ദക്ഷ ടീമിനാണ് ഓസ്‍ട്രേലിയയില്‍ നടക്കുന്ന യുഎവി ചലഞ്ച് മെഡിക്കല്‍ എക്സ്പ്രസ്സില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചത്. എംഎൈടി അധികൃതര്‍ അജിത്തിനെ ആയിരുന്നു അവരുടെ ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റായും യുഎവി സിസ്റ്റം അഡ്വൈസറായും നിയോഗിച്ചത്. സെപ്റ്റംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന യുഎവി ചലഞ്ച് മെഡിക്കല്‍ എക്സ്പ്രസ്സിനായി വിദ്യാര്‍ഥികളെ ഒരുക്കുന്ന തിരക്കിലാണ് അജിത്. അതേസമയം സുരുത്തൈ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസവും അജിത്ത് നായകനായി ഒരുങ്ങുകയാണ്. നയൻതാരയാണ് ചിത്രത്തിലെ നായിക

Comments are closed.