ദിലീപ് – നാദിർഷ കൂട്ടുകെട്ട് വേർപിരിഞ്ഞു എന്ന പ്രചരണങ്ങൾ സത്യമോ ? വാസ്തവം ഇതാണ്
പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കൂട്ടുകെട്ടാണ് ദിലീപും നാദിർഷയും തമ്മിലുള്ളത്. ദിലീപിനെ നായകനാക്കി നാദിർഷ ‘കേശു ഈ വീടിന്റെ നാഥൻ ‘ ഉപേക്ഷിച്ചതായി പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് സിനിമയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നത്. അത് ശരിയല്ലെന്നും ഈ കൂട്ടുകെട്ടിൽ ഒന്നല്ല രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നതെന്നും അറിയുന്നു. കേശു ഈ വീടിന്റെ നാഥനു മുൻപ് ദിലീപിനെ നായകനാക്കി ഒരു മാസ് ചിത്രമായിരിക്കും നാദിർഷ സംവിധാനം ചെയ്യുക. ഹ്യൂമറിനും ആക്ഷനുമൊക്കെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായി വരികയാണ്.
അടുത്ത വർഷം ആദ്യം ആ സിനിമ യാഥാർത്ഥ്യമാകുമത്രേ. അതിനു ശേഷമാണ് കേശു ഈ വീടിന്റെ നാഥൻ ഉണ്ടാവുക. ചിത്രത്തിൽ 90കാരനായാണ് ദിലീപ് അഭിനയിക്കുക . ഉർവശി നായികയും പൊന്നമ്മ ബാബു സഹോദരിയായും എത്തും. സജീവ് പാഴൂർ ആണ് കേശു ഈ വീടിന്റെ നാഥന്റെ രചയിതാവ്. നിലവിൽ രാമചന്ദ്ര ബാബുവിന്റെ പ്രൊഫ. ഡിങ്കൻ, ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം എന്നിവയിൽ അഭിനയിക്കുകയാണ് ദിലീപ്. മംമ്ത മോഹൻദാസ്, പ്രിയ ആനന്ദ്, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരാകുന്ന ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ വിക്കനായ വക്കീലായാണ് ദിലീപ് എത്തുക. രണ്ട് ഷെഡ്യൂൾ ബാക്കിയുള്ള പ്രൊഫ. ഡിങ്കനിൽ നമിത പ്രമോദാണ് നായിക. ഈ ചിത്രങ്ങൾക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന വാളയാർ പരമശിവത്തിൽ ജോയിൻ ചെയ്യും. ജോഷി- ദിലീപ് ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ റൺവേയുടെ രണ്ടാം ഭാഗമാണിത്.
Comments are closed.