കേരളത്തിൽ പ്ളാസ്‌റ്റിക്കല്ല പി.സി ജോർജിനെയാണ് നിരോധിക്കേണ്ടത് : മധുപാൽ

കന്യാസ്‌ത്രീക്കെതിരായ വിവാദ പരാമർശത്തിൽ വിമർശന ശരങ്ങൾ ഏറ്റുവാങ്ങുകയാണ് പൂഞ്ഞാൽ എം.എൽ.എ പി.സി.ജോർജ്. വനിതാ കമ്മിഷൻ മുതൽ ബോളിവുഡ് നടിമാർ വരെ ജോർജിനെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. ഇപ്പോഴിതാ സംവിധായകൻ മധുപാലും പി.സിയെ ട്രോളിയിരിക്കുകയാണ്.

കേരളത്തിൽ നിരോധിക്കണ്ടത് പ്ളാസ്‌റ്റിക്കല്ല പകരം പി.സി ജോർജിനെയാണെന്നാണ് മധുപാലിന്റെ പരിഹാസം. മറ്റൊരാളുടെ വാക്കുകൾ കടമെടുത്താണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

എന്തായാലും ജോർജിനെതിരെ ദേശീയ വനിതാ കമ്മിഷൻ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിന് മുന്നോടിയായി ജോർജിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ നിർദ്ദേശിച്ചിട്ടുണ്ട്.

Comments are closed.