ഹിറ്റ് സിനിമയിലെ യുവനടനുമായി ഹണിറോസ് പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിക്കുന്നു, തമിഴ് കടന്ന് മലയാളത്തിലെത്തിയ വാര്‍ത്തയുടെ സത്യമെന്ത് ?
ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഹണിറോസ്. തുടക്കത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്ന റോളുകള്‍ ലഭിച്ചില്ലെങ്കിലും ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് നടിക്ക്. അതുപോലെ തന്നെ ഗോസിപ്പ് കോളങ്ങളിലും സ്ഥിരസാന്നിധ്യമാണ് ഇടുക്കി മൂലമറ്റം സ്വദേശിനിയായ ഹണി.
അടുത്തിടെ ഹിറ്റ് സിനിമയുടെ ഭാഗമായ യുവനടനുമായി ചേര്‍ത്താണ് ഇപ്പോള്‍ ഗോസിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. ചില തമിഴ് സിനിമ വെബ്പോര്‍ട്ടലുകളില്‍ ആദ്യം വന്ന വാര്‍ത്ത മലയാളത്തിലെ ഓണ്‍ലൈനുകളും ഏറ്റുപിടിക്കുകയായിരുന്നു.
അതേസമയം താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹണി റോസ് പറഞ്ഞു. തനിക്ക് ഇതുവരെ ആരോടും പ്രണയ ബന്ധമില്ലെന്നും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണെന്നും ഹണിറോസ് പറയുന്നു.എന്റെ രീതിയില്‍ ഗോസ്സിപ്പുകള്‍ക്ക് എന്നും മറുപടി നല്‍കാറുണ്ട് എന്നും നടി ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവകാശപ്പെട്ടു.
കഴിഞ്ഞവര്‍ഷവും ഇതുപോലെ നടിയും യുവനടനുമായുള്ള പ്രണയത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. സ്ത്രീകള്‍ സമൂഹത്തില്‍ ഒട്ടു സുരക്ഷിതരല്ലെന്നും ജിഷയുടെ കൊലപാതകം നടന്നതിനു ശേഷമാണ് ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടുവെന്നും ഹണി റോസ് അഭിപ്രായപ്പെട്ടിരുന്നു. വിവാഹിതയായ സ്ത്രീയ്ക്ക് സമൂഹത്തില്‍ സുരക്ഷിതത്വം ലഭിക്കുന്നുണ്ടെന്നും അനുയോജ്യനായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹിതയാകുമെന്നും താരം അഭിപ്രായപ്പെട്ടതിനെ വളച്ചൊടിച്ചാണ് ഹണി റോസ് വിവാഹത്തിന് തയാറെടുക്കുകയാണെന്നും യുവ നടനുമായി പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അന്നും ഇത്തരം വാര്‍ത്തകളെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ഹണി റോസും കുടുംബവും രംഗത്തു വന്നിരിന്നു. ‘ഇത്തരം വാര്‍ത്തകളില്‍ പറയുന്ന യുവനടനാരാണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു, എങ്കില്‍ പിന്നെ വിവാഹത്തിന് വരനെ അന്വേഷിച്ചു നടക്കേണ്ടതില്ലല്ലോ’ എന്നായിരുന്നു അന്ന് നടി പ്രതികരിച്ചിരുന്നത്.
Comments are closed.