ആസിഫ് അലി കിടിലം ലുക്കില്‍ : ആവേശമായി ‘മന്ദാരം’ ട്രെയിലര്‍
മാജിക് മൌണ്ടന്‍ സിനിമാസിന്റെ ബാനറില്‍ നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്തു ആസിഫ് അലി , വര്‍ഷ ബൊല്ലമ്മ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന പ്രണയ ചിത്രം മന്ദാരത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

വിജേഷ് വിജയ്-ടെ കഥക്കു എം.സജാസ് സംഭാഷണവും തിരകഥയും ഒരുക്കുന്ന ചിത്രം ഒരു മുഴുനീള പ്രണയചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാല്യം മുതല്‍ യൌവ്വനം വരെ നീളുന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിക്കുക. അത് കൊണ്ട് തന്നെ അഞ്ചു വ്യത്യസ്ഥ ലൂക്കുകളിലാകും ആസിഫ് ചിത്രത്തില്‍ എത്തുക.

ഇന്ദ്രന്‍സ്,അനാര്‍ക്കലി മരിക്കാര്‍, മേഘ മാത്യു ,അര്ജുന് അശോകന്, ജേക്കബ് ഗ്രിഗോറി , ഗണേഷ് കുമാര്‍ , നന്ദിനി , വിനീത് വിശ്വന് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുല്‍ രമേഷ് നിര്‍വഹിക്കുന്നു. മോനിഷ രാജീവ് , ടിനു തോമസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹര്ഷനും സംഗീതം മുജീബ് മജീദും കൈകാര്യം ചെയ്യുന്നു.
Comments are closed.