നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ ദീപമാകും: ദിലീപ് , പ്രതികരണവുമായി മാധവനും സൂര്യയും

മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ദിലീപ്. ‘അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ ദീപമായ്‌ പ്രകാശിക്കും.’–ദിലീപ് ഫേസ്ബൂക്കില്‍ കുറിച്ചു.നേരത്തെ മാധവൻ, സൂര്യ അടക്കമുള്ള താരങ്ങൾ നമ്പി നാരായണന് അഭിനന്ദനം നേർന്ന് എത്തിയിരുന്നു.

‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’–മാധവൻ ട്വീറ്റ് ചെയ്തു. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചു.

24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചത്.‌‌

Comments are closed.