25 കോടി ബജറ്റില്‍ മാസ്സ് ചിത്രം അമീര്‍ : മമ്മൂട്ടി നായകന്‍

25 കോടി ബജറ്റില്‍ ഒരുങ്ങുന്ന മാസ്സ് മമ്മൂട്ടി ചിത്രം അമീര്‍ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ വിനോദ് വിജയന്‍ സംവിധാനം ചെയ്യും. ഒരു അധോലോകനേതാവിന്‍റെ കുമ്പസാരം (confessions of a don) എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലൂടെ സംവിധാനരംഗത്തേക്കെത്തിയ ഹനീഫ് അദേനിയാണ് ഷാജി പാടൂരിന്‍റെ മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികള്‍ക്കും തിരക്കഥയൊരുക്കിയത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ഇച്ചായീസ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മ്മാണം. പൂര്‍ണമായും ദുബൈയിലായിരിക്കും സിനിമയുടെ ചിത്രീകരണമെന്ന് ആന്‍റോ ജോസഫ് അറിയിച്ചു. ഗോപി സുന്ദറാണ് സംഗീതം നിര്‍വ്വഹിക്കുക.

ഏറ്റവുമൊടുവില്‍ തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം സേതു സംവിധാനം ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ് . റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പ്, പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന മധുരരാജ, സജീവ് പിള്ളയുടെ മാമാങ്കം എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന പ്രോജക്ടുകള്‍.

Comments are closed.