വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്ക്

കൊമേഡിയൻ വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ഇംസെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് വിലക്ക്.

സെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയില്‍ നിന്ന് ചില പ്രശ്‍നങ്ങളെ തുടര്‍ന്ന് വടിവേലു പിൻമാറിയിരുന്നു. സംഭവത്തില്‍ നഷ്‍ട പരിഹാരം ആവശ്യപ്പെട്ട് ശങ്കേഴ്‍സ് പിക്ചര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു. ഒന്‍പത് കോടി രൂപയോളം നഷ്‍ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പിഴ അടക്കാൻ വടിവേലു തയ്യാറിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇനി വടിവേലുവിനെ സിനിമയില്‍ സഹകരിപ്പിക്കെണ്ടെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍‌ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി

Comments are closed.