ഞങ്ങളുടെ ജീവിതം എന്താണെന്ന് കണ്ടിട്ടുള്ളവര്‍ക്കറിയാം ; പലപ്പോഴും ഈ പ്രശസ്തി ഒരു ഭാരമായിട്ടാണ് എനിക്കും വിരാടിനും തോന്നിയിട്ടുള്ളത് : അനുഷ്‌ക

കൊടികണക്കിന് ആരാധകരുള്ള താരജോഡികളാണ് വിരാടും അനുഷ്‌കയും. സോഷ്യല്‍ മീഡിയയിലും ഇരുവര്‍ക്കുള്ള പിന്തുണ വളരെ വലുതാണ്. ഒരുമിച്ചുള്ള സെല്‍ഫികളും ആഘോഷ നിമിഷങ്ങളുമൊക്കെ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. പുതിയ ചിത്രമായ ‘സൂയി ധാഗ’യുടെ പ്രമോഷന്‍ പരിപാടികളില്‍ അനുഷ്‌ക തന്നെയും വിരാടിനെയും കുറിച്ച് മനസ്സു തുറന്നു.

‘പലരും ഞങ്ങളോട് പറയാറുണ്ട് നിങ്ങള്‍ രണ്ടു സെലിബ്രിറ്റികളാണ് നിങ്ങളുടെ മേഖലയിലെ ശക്തരായ രണ്ടുപേരാണ് എന്നൊക്കെ. സത്യാവസ്ഥയെന്തെന്നാല്‍ ഞങ്ങള്‍ സ്വയം അങ്ങനെയല്ല കാണുന്നത്. ഞങ്ങളുടെ ജോലിയോട് അത്രയധികം അറ്റാച്ച്‌മെന്റില്ല. സ്വയം സെലിബ്രിറ്റികളായി കാണുമ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്നാണ് അതിനര്‍ത്ഥം. ഞങ്ങളുടെ ജീവിതം എന്താണെന്ന് കണ്ടിട്ടുള്ളവര്‍ക്കറിയാം. ഞങ്ങള്‍ സാധാരണക്കാരായ ചെറിയ ചെറിയ സാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളാണ്. പലപ്പോഴും ഈ പ്രശസ്തി ഒരു ഭാരമായിട്ടാണ് എനിക്കും വിരാടിനും തോന്നിയിട്ടുള്ളത്’ഞങ്ങള്‍ രണ്ടു പേര്‍ക്കും ഉള്ള ഒരേപോലത്തെ നിലപ്പാടാണ് ഞങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതും. അനുഷ്‌ക പറഞ്ഞു.പലപ്പോഴും ഇതില്‍ നിന്നൊക്കെ ഓടിയകന്ന് ഞങ്ങളുടേതായ ലോകത്ത് ഒതുങ്ങികൂടാന്‍ താല്പര്യപ്പെടുന്നവരാണ്. എന്‍റെ ദൃഷ്ടിയില്‍ ഞങ്ങൾ രണ്ടുപേരും രണ്ട് വ്യത്യസ്ത ആളുകളായി കാണുന്നില്ല. അവനും ഞാനും പരസ്പരം ഞങ്ങള്‍ ഇരുവരുടെയും സ്ത്രീ-പുരുഷ വകഭേദങ്ങളാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

വിരാടിനെ കുറിച്ചുള്ള സംസാരത്തിനിടയില്‍ ഒരു ഒരു നിറചിരിയോടെ അനുഷ്ക പറഞ്ഞത് “ലോകത്തിലെ ഏറ്റവും മഹാനായ മനുഷ്യനെ ഞാൻ വിവാഹം ചെയ്തിരിക്കുന്നു” എന്നാണ്.അനുഷ്ക ഇപ്പോൾ സുയി ദാഗയുടെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. അടുത്ത അനുഷ്കയുടെ പ്രോജക്റ്റ് ഷാരുക് ഖാനോടൊപ്പം ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന zero ആണ്.

Watch Programme

Comments are closed.