അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നത്. അടുത്തസുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.
മീനാക്ഷിക്കു കൂട്ടായി പുതിയൊരാള് കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.
മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25 നായിരുന്നു കൊച്ചിയില്‍ വിവാഹിതരായത്.
ചിത്രങ്ങള്‍ക്ക് കടപ്പാട് : Blue Fox Media
Comments are closed.